ചെർക്കളയിലെ കട കവർച്ച : 260 കവർച്ചാ കേസുകളിലെ പ്രതിയും കുട്ടി മോഷ്ടാവും പിടിയിൽ

കാസർകോട് : 260 ൽപരം കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധമോഷ്ടാവിനെ വിദ്യാനഗർ എസ് ഐ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു . ചെർക്കളയിൽ അടുത്തിടെ കടകളുടെ പൂട്ടുപൊളിച്ച് മൊബൈൽ ഫോണുകളും കമ്പ്യൂട്ടർ സാധനങ്ങളും കവർച്ച ചെയ്ത കേസിലാണ് വടകര സ്വദേശിയായ ഷൈജു എന്ന ഷിജു ( 48 ) വിനെയും ഒപ്പമുണ്ടായിരുന്ന ചെർക്കള സ്വദേശിയായ 16 കാരൻ കുട്ടി മോഷ്ടാവിനെയും പിടികൂടിയത് . ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു .

