KSDLIVENEWS

Real news for everyone

ഗസ്സയിലെ വംശഹത്യ നീതീകരിക്കാനാവാത്തത്: കാന്തപുരം

SHARE THIS ON

കോഴിക്കോട്: യുദ്ധക്കെടുതിയിലും പട്ടിണിയിലും പൊറുതിമുട്ടുന്ന ഗസ്സയിലെ മനുഷ്യരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി മര്‍കസില്‍ പ്രത്യേക പ്രാര്‍ഥന സദസ്സ് നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കിയ സദസ്സില്‍ പണ്ഡിതരും സാദാത്തുക്കളും വിദ്യാര്‍ഥികളുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്നും പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി അരവയറുപോലും നിറക്കാന്‍ നിവൃത്തിയില്ലാത്ത ഗസ്സയിലെ മനുഷ്യരുടെ വിഷയത്തില്‍ മാനവ സമൂഹം ഐക്യപ്പെടേണ്ടതുണ്ടെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സി പി ഉബൈദുല്ല സഖാഫി, ബശീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, അബ്ദുസ്സത്താര്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഇന്ത്യയിലെ സുന്നി മുസ്ലിം സമൂഹം തിങ്കളാഴ്ച നോമ്പനുഷ്ഠിക്കുകയും മസ്ജിദുകളിലും വീടുകളിലും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!