KSDLIVENEWS

Real news for everyone

വാഹനാപകടം ;
ചട്ടഞ്ചാലില്‍ സ്കൂട്ടറും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

SHARE THIS ON

ചട്ടഞ്ചാൽ: സ്‌കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ബേക്കല്‍ മൗവ്വലില്‍ അനാദിക്കട നടത്തുന്ന ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബ്ദുല്ലഹാജി(60)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ചട്ടഞ്ചാല്‍ ടൗമിലാണ് അപകടം. അബ്ദുല്ലഹാജി ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടി ജെ.സി.ബിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊയിനാച്ചിയിലെ വീട്ടില്‍ നിന്ന് പുത്തരിയടുക്കത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് അബ്ദുല്ലഹാജി അപകടത്തില്‍ പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!