ബേകൂർ കുടുംബ ക്ഷേമകേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണം – എസ് വൈ എസ് നിൽപ്പ് സമരത്തിൽ പ്രതിഷേധമുയർന്നു

ഉപ്പള: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബേക്കൂർ കുടുംബ ക്ഷേമ കേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് ബേക്കൂർ യൂണിറ്റ് കമ്മിറ്റി നിൽപ്പ് സമരം നടത്തി.
അമ്പത് വർഷത്തിലധികം പഴക്കമുള്ള മംഗൽപാടി പഞ്ചായത്തിലെ ബേക്കൂർ സ്കൂൾ പരിസരത്ത് പ്രവർത്തിച്ചു വരുന്ന കുടുംബ ക്ഷേമ കേന്ദ്രം നിലവിൽ കെട്ടിടം പൂർണമായും തകർന്ന് അപകടാവസ്ഥയിലാണ്. നാടുകാരും, പ്രദേശവാസികളും ഏറെക്കാലമായി ആശ്രയിച്ച് വന്നിരുന്ന ഈ കേന്ദ്രം അധികാരികളുടെ അനാസ്ഥ കൊണ്ടാണ് ഈ നിലയിൽ എത്തിപ്പെട്ടത്.ദിവസവും നൂറിലേറെ ആളുകൾക്കു സാന്ത്വനവും ആശ്രയമായിരുന്ന കുടുംബ ക്ഷേമ കേന്ദ്രം ഉടൻ
കെട്ടിടം പുതുക്കിപ്പണിതു എല്ലാ സൗകര്യംകളോട് കൂടി നാട്ടുകാർക്ക് നൽകണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു.
എസ് വൈ എസ് ഉപ്പള സോൺ സേവനം സെക്രട്ടറി ലത്തീഫ് സഖാഫി ബേകൂർ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് ലത്തീഫി , സിദ്ദിഖ് സഖാഫി ബേകൂർ ,മൊയ്ദീൻ സി എം, അഷ്റഫ് വെജിറ്റബിൾ, ഖലീൽ രിഫായി നഗർ, അൻസീർ അലി സഅദി, അബ്ദുൽ നാസർ, യുസുഫ് സുറൈജി, യുസുഫ് കല്പന, ഹൈദർ ബാംഗ്ളൂർ, തൻഫീർ തുടങ്ങിയവർ സംബന്ധിച്ചു. എത്രയും പെട്ടന്ന് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് കൊണ്ട് തുടർന്നുള്ള ദിവസങ്ങളിൽ അധികാരികളെ ധരിപ്പിക്കാനും നിവേദനം നൽകാനും തീരുമാനിച്ചു.

