ചൊവ്വാഴ്ച ഖത്തറിൽ പരക്കെ മഴയ്ക്ക് സധ്യത
ദോഹ : ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത.
ഇടിയോടു കൂടിയ മഴയും കനത്ത കാറ്റും ഉണ്ടാകും. ആലിപ്പഴം പൊഴിയാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
പകല്‍ ചൂടാണെങ്കിലും രാത്രിയില്‍ മഴ പെയ്യും. ദോഹയില്‍ താപനില 27- 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും.
മഴയത്ത് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അമിത വേഗം പാടില്ല. നിശ്ചിത ട്രാക്കിലൂടെ മാത്രമേ യാത്ര പാടുള്ളു.
മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഓണ്‍ ആക്കണം.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം
റോഡിലെ വെള്ളക്കെട്ടുകളില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.