KSDLIVENEWS

Real news for everyone

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഗുരുതരാവസ്ഥയില്‍; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

SHARE THIS ON

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടുന്നുണ്ട്. 92കാരനായ മന്‍മോഹന്‍ സിംഗിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്‌ മന്‍മോഹന്‍ സിംഗിന് കടുത്ത ശ്വാസ തടസ്സമുണ്ടായെന്നും ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമര്‍ജെന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!