KSDLIVENEWS

Real news for everyone

കെഎല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്
വിടുന്നു എന്ന് റിപ്പോര്‍ട്ട്

SHARE THIS ON

ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്സിന്‍്റെ ക്യാപ്റ്റനായ ലോകേഷ് രാഹുല്‍ ടീം വിടുന്നു എന്ന് റിപ്പോര്‍ട്ട്. നിലവിലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെയാണ് രാഹുല്‍ ടീം വിടാന്‍ തീരുമാനിച്ചത്. ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ രാഹുല്‍ ഉണ്ടാവും. ക്രിക്ക്‌ബസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. (KL Rahul Punjab Kings)

2018 മുതല്‍ പഞ്ചാബ് കിംഗ്സിലുള്ള രാഹുല്‍ ഉജ്ജ്വല പ്രകടനങ്ങളാണ് കഴിഞ്ഞ സീസണുകളിലെല്ലാം ടീമിനായി കാഴ്ചവച്ചത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ രാഹുല്‍ മേഗാ ലേലത്തിലുണ്ടാവുമെങ്കില്‍ താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ മത്സരിക്കും. അതുകൊണ്ട് തന്നെ രാഹുലിന് ലേലത്തില്‍ റെക്കോര്‍ഡ് വില ലഭിച്ചേക്കും. വരും സീസണില്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി ഉണ്ടാവുമെന്നതിനാല്‍ പരിചയ സമ്ബന്നനായ ഒരു ക്യാപ്റ്റനെ ടീമുകള്‍ക്ക് ആവശ്യമുണ്ടാവും. അതുകൊണ്ട് തന്നെ രാഹുലിന് ആവശ്യക്കാര്‍ ഏറുമെന്ന് ഉറപ്പാണ്. വരും സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാഹുലിനെ ടീമിലെത്തിക്കുമെന്ന് നേരത്തെ തന്നെ ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Read Also : പുതിയ ഐപിഎല്‍ ടീമുകള്‍; അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്ത്

പഞ്ചാബിനായി കളിച്ച 4 സീസണുകളിലും 500 ലധികം റണ്‍സ് സ്കോര്‍ ചെയ്ത രാഹുല്‍ ആകെ 3273 റണ്‍സാണ് ഐപിഎലില്‍ സ്കോര്‍ ചെയ്തിരിക്കുന്നത്. 47 ശരാശരിയും 136 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

അതേസമയം, പുതിയ ഐപിഎല്‍ ടീമുകള്‍ക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്തെത്തി. യഥാക്രമം അദാനി ഗ്രൂപ്പും ആര്‍പിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികള്‍ക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈക്കായാണ് അദാനി ഗ്രൂപ്പിന്‍്റെ ശ്രമമെങ്കില്‍ ആര്‍പിഎസ്ജി ഗൂപ്പ് ലക്നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്. അദാനിക്കും ആര്‍പിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൊറന്റ് ഫാര്‍മ, ഹൈദരാബാദില്‍ നിന്നുള്ള ഔര്‍ബിന്ദോ ഫാര്‍മ തുടങ്ങിയ കമ്ബനികളും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ ആയിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസണ്‍ മുതല്‍ ഐപിഎലില്‍ ഉണ്ടാവുക.

അഹമ്മദാബാദ്, ലക്നൗ, ധര്‍മ്മശാല, ഗുവഹാത്തി, റാഞ്ചി, കട്ടക് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികള്‍ക്കയാണ് ബിസിസിഐ ടെന്‍ഡര്‍ ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!