KSDLIVENEWS

Real news for everyone

ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത

SHARE THIS ON

ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നാളെ വൈകുന്നേരമോ, മറ്റന്നാള്‍ രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാന്‍ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം പിന്നീടുണ്ടാവും.

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവര്‍ഷം ശക്തിപ്രാപിച്ച്‌ നില്‍ക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!