ലോകകപ്പ് മത്സരത്തിലെ ഫുട്്ബോള്‍ നാഡിപ്പാറ വായനശാലയില്‍

കൊടകര: ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ഉപയോഗിച്ച ഫുട്ബോളുകളിലൊന്ന് ഇനി നാഡിപ്പാറ പിറവി വായനശാലയ്ക്കു സ്വന്തം ഖത്തര്‍ ലോകകപ്പ് മത്സരങ്ങളുടെ അഡ്വര്‍ടൈസിംഗ് ഡിസൈനിംഗ് വിഭാഗത്തില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന മറ്റത്തൂര്‍ ചെന്പുച്ചിറ സ്വദേശി അണലിപ്പറന്പില്‍ വിശ്വനാഥനാണു പിറവി വായനശാലയിലേക്ക് ഈ അമൂല്യ സമ്മാനം സംഭാവന ചെയ്തത്.
ഈയിടെ അവധിക്കു നാട്ടിലേക്കു വന്നപ്പോഴാണു വിശ്വ നാഥന്‍ ഖത്തറില്‍ നിന്ന് ഫുട്ബോള്‍ കൊണ്ടുവന്നത്. നാഡിപ്പാറ പിറവി വായനശാല അംഗം കൂടിയായ വിശ്വനാഥന്‍ തന്‍റെ പക്കലുള്ള ഫുട്ബോള്‍ വായനശാലയ്ക്കു കൈമാറുകയായിരുന്നു.
വായനശാല ഭാരവാഹികളായ എന്‍.എസ്. വിദ്യാധരന്‍, വി.എസ്. സുഭീഷ്, പഞ്ചായത്ത് അംഗം എന്‍.പി. അഭിലാഷ് തുടങ്ങിയവര്‍ ചേര്‍ന്ന് ഫുട്ബോള്‍ ഏറ്റുവാങ്ങി.

