KSDLIVENEWS

Real news for everyone

തൃണമൂലിന്‍റെ പേരില്‍ കോടികള്‍ പിരിക്കുന്നു; പിവി അൻവറിനെതിരെ മമതാ ബാനര്‍ജിക്ക് പരാതി അയച്ച്‌ സംസ്ഥാന നേതൃത്വം

SHARE THIS ON

പി.വി അൻവറിനെതിരെ തൃണമൂല്‍ സംസ്ഥാന നേതൃത്വം മമതാ ബാനർജിക്ക് പരാതി അയച്ചു. തൃണമൂലിൻ്റെ പേരില്‍ അൻവർ പണം പിരിക്കുന്നു എന്നാണ് പരാതി.

പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികള്‍ പിരിക്കുന്നു. അൻവറിനെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കണം എന്നും പരാതിയില്‍ പറയുന്നു.

തൃണമൂല്‍ ടിക്കറ്റില്‍ രാജ്യസഭ എം പി ആകുമെന്നും അൻവർ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ പരാമർശിക്കുന്നുണ്ട്. പി വി അൻവർ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണെന്നും അൻവറിന് യു ഡി എഫി ലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളം മാത്രമാണ് തൃണമൂല്‍ എന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!