കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പരിശോധനക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ പരിശോധനക്കെത്തിയവരായിരുന്നു ഇരുവരും. കാസര്‍കോട് നഗരസഭാ പരിധിയിലും മംഗല്‍പാടി പഞ്ചായത്ത് പരിധിയിലുമുള്ളവരാണ് ഈ ഗര്‍ഭിണികള്‍. ചികിത്സാര്‍ത്ഥമാണ് ഇരുവരും ആസ്പത്രിയില്‍ എത്തിയത്. തുടര്‍ന്ന് സ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.