KSDLIVENEWS

Real news for everyone

ചെറുവത്തൂർ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു,
ഓഫീസ് ജീവനക്കാരിൽ ആറ് പേർക്ക് കോവിഡ്, കൂടാതെ പഞ്ചായത്ത് പരിധിയിൽ 19 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

ചെറുവത്തൂരിൽ: പഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു,  പഞ്ചായത്ത് ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഓഫീസ് അടച്ചിട്ടു,
 പഞ്ചായത്ത് പരിധിയിൽ 19 പേർക്കാണ് കോവിഡ് കണ്ടെത്തിയത്

ചെറുവത്തൂരിൽ കൂടുതൽ നിയന്ത്രണങ്ങളും കർശന പരിശോധനയും ഏർപ്പെടുത്തി.  ടൗണിലെ ഓട്ടോ ഡ്രൈവർമാർക്കും ചുമട്ടുതൊഴിലാളികൾക്കും പുറത്തുനിന്ന്്‌ വരുന്ന ചരക്കുവാഹന ഡ്രൈവർമാർക്കും പ്രത്യേകം ശുചിമുറികൾ നൽകും. പച്ചക്കറിക്കടകളിൽനിന്നും സാധനങ്ങൾ തെരഞ്ഞെടുത്ത് വാങ്ങാൻ അനുവദിക്കില്ല.  വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നിന്നും വസ്ത്രങ്ങൾ ധരിച്ചു നോക്കാനും അനുവാദമില്ല.
ചെറുവത്തൂർ മത്സ്യ മാർക്കറ്റിൽ ആൾക്കൂട്ടം ഒഴിവാക്കാൻ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!