വെള്ളപ്പൊക്കം താഴ്ന്നിറങ്ങും മുമ്പ് ചെങ്ങന്നൂരിൽ ഭൂചലനം, നിരവധി വീടുകൾക്ക് വിള്ളൽ

ആലപ്പുഴ: കാലവര്‍ഷക്കെടുതിയിലുണ്ടായ വെള്ളക്കെട്ടിറങ്ങും മുന്‍പ് ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരില്‍ നേരിയ ഭൂചലനം. നാട്ടുകാര്‍ പരിഭ്രാന്തരായി. ചെങ്ങന്നൂരിലെ തിരുവന്‍ വണ്ടൂര്‍ മേഖലയിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഭൂചലനമുണ്ടായത്. ശബ്ദം ഉണ്ടായതോടെ വീടുകളിലുള്ളവര്‍ പുറത്തേക്കിറങ്ങിയോടി. ചെറിയതോതിലുള്ള ഭൂചലനമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം വെള്ളം കയറിയ 4, 5, 12 വാര്‍ഡുകളിലാണ് ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഒന്നരമിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. തിരുവല്ല നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് തിരുവന്‍വണ്ടൂരില്‍ നിരവധി വീടുകളുടെ ചുവരുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ആളപായമില്ല. റവന്യു അധികൃതരും, പോലീസും സ്ഥലത്തെത്തി.