കോണ്‍സുലേറ്റ് വഴി ഭക്ഷ്യ കിറ്റ് വിതരണം; മന്ത്രി കെടി ജലീലിനും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്. മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ലോകായുക്ത നോട്ടീസില്‍ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഭക്ഷ്യകിറ്റുകളും ഖുര്‍ആനും മന്ത്രി കെടി ജലീല്‍ സ്വീകരിച്ചതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് ലോകായുക്ത നോട്ടീസ് അയച്ചത്.