KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ മത്സ്യബന്ധനത്തിന് ഉപാധികളോടെ അനുമതി.
കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ടാണ് ഉപാധികൾ വെച്ചത്.

SHARE THIS ON

കാസർകോട് : ട്രോളിങ് നിരോധനത്തിനു ശേഷം വ്യഴാഴ്ച ( 13.08.2020 ) മുതൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും കോവിഡ് 19 സാമൂഹ്യവ്യാപന രൂക്ഷമാകുന്ന സാഹചര്യത്തിൽ മത്സ്യബന്ധനം നടത്തുന്നതിന് ഉപാധികളോടെയാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു . ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്റ്റർ നമ്പറിലുളള യാനങ്ങൾ തിങ്കൾ , ബുധൻ , വെളളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്റ്റർ നമ്പറിലുളള യാനങ്ങൾ ചൊവ്വ , വ്യാഴം , ശനി എന്നീ ദിവസങ്ങളിലും മാത്രമേ മത്സ്യബന്ധനത്തിൽ ഏർപ്പെടാവു.കൂടാതെ മുഴുവൻ മത്സ്യബന്ധന – വിപണന തൊഴിലാളികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കണം കൈയ്യുറ , മാസ്ക് , സാനിറ്റൈസർ. എന്നിവ ഉപയോഗിക്കുകയും വേണം . ഈ കാര്യങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കോവിഡ് ‘ പ്രോട്ടോകോൾ ലംഘന നിയമ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!