ജയ്സ്വാളും ഗില്ലും നിറഞ്ഞാടി! വിന്‍ഡീസിനെതിരെ ഇന്ത്യക്ക് അനായാസ ജയം! ഒമ്ബത് വിക്കറ്റ് ജയത്തോടെ പരമ്ബരയില്‍ ഒപ്പത്തിനൊപ്പം

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര ട്വന്‍റി-20 പരമ്ബരയിലെ നാലാം പോരാട്ടത്തില്‍ ഒമ്ബത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഇന്ത്യ.
ഇതോടെ പരമ്ബര 2-2 എന്ന നിലയിലായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 18 പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. യശ്വസി ജെയ്സ്വാള്‍ (84*) ശുഭ്മാൻ ഗില്‍(77) ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
സ്കോര്‍: വെസ്റ്റ് ഇൻഡീസ് 178/8 (20), ഇന്ത്യ 179/1 (17)
നേരത്തെ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (39 പന്തില്‍ 61) നടത്തിയ പോരാട്ടമാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഷായ് ഹോപ് 45 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും കുല്‍ദീപ് രണ്ടും വിക്കറ്റുകള്‍ നേടി.

