KSDLIVENEWS

Real news for everyone

ഉപ്പളയിൽ ഗതാഗത തടസ്സം രൂക്ഷം; നിരങ്ങി നീങ്ങാൻ മണിക്കൂറുകൾ എടുക്കുന്നതായി പരാതി; കുരുക്കിൽ അകപ്പെട്ട് വാഹനങ്ങൾ

SHARE THIS ON

ഉപ്പള: ദേശീയപാത നിർമാണത്തെ തുടർന്ന് ഉപ്പളയിൽ വൻ ഗതാഗതക്കുരുക്ക്. നയാബസാർ മുതൽ ഹിദായത്ത് ബസാർ വരെ വാഹനത്തിന്റെ നിരതന്നെ സ്ഥിരമായി ഉണ്ടാകുന്നു.ഉപ്പള കടന്നുപോകാൻ ഓരോ വാഹനത്തിനും ഒരു മണിക്കൂർ മുതൽ 2 മണിക്കൂർ വരെ കാത്തുനിൽക്കണം. രോഗിയുമായി പോകുന്ന ആംബുലൻസിനു പോലും രക്ഷയില്ല. ഒരു മാസത്തോളമായി ഗതാഗത തടസ്സം രൂക്ഷമായി തുടരുകയാണ്. ഉപ്പള ടൗണിൽ മേൽപാലം പണിയുന്ന ഭാഗത്തുനിന്ന് സർവീസ് റോഡിന്റെ വശത്തുനിന്ന് 3 അടിയോളം വീതി കൂട്ടി ദേശീയപാത അധികൃതർ സഹകരിച്ചാൽ ഗതാഗതതടസ്സം ചെറിയ തോതിലെങ്കിലും ഒഴിവാക്കാമായിരുന്നു.ഗതാഗതതടസ്സം കണ്ടില്ലെന്ന് നടിക്കുന്നത് ഒഴിവാക്കി വാഹനങ്ങൾക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!