KSDLIVENEWS

Real news for everyone

പ്ലസ് വൺ വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി പ്ലസ് ടു വിദ്യാർഥികൾ; തടഞ്ഞ അധ്യാപികയുടെ മുഖത്തടിച്ചു

SHARE THIS ON

കണ്ണൂർ: ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ സിനി ക്ലാസ് എടുക്കുന്നതിനിടയിൽ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാർഥികൾ, ക്ലാസിൽ കടന്നു പ്ലസ് വൺ വിദ്യാർഥിയെ തല്ലി. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിച്ചത്. അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!