KSDLIVENEWS

Real news for everyone

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍

SHARE THIS ON

കൊച്ചി: എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയിലായി. സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ അതുല്‍, അല്‍വിന്‍ റിബി എന്നിവരാണ് പിടിയിലായത്. 10 ഗ്രാം മയക്കുമരുന്ന് ഇവരില്‍നിന്ന് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്.


ബെംഗളൂരുവില്‍നിന്നാണ് വിദ്യാര്‍ഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!