KSDLIVENEWS

Real news for everyone

യുഎസ് ഓപ്പണ്‍: പുരുഷ കിരീടം ഉയര്‍ത്തി മെദ്‌വദേവ്, കണ്ണീരോടെ ജോക്കോവിച്ച്

SHARE THIS ON

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്‌വദേവ് നേടി. നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്‌വദേവ് തന്‍റെ കന്നി ഗ്രാന്‍സ്ലാം കിരീടം ഉയര്‍ത്തിയത്. കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്ന നേട്ടം നേടാന്‍ എത്തിയ സെര്‍ബിയന്‍ സൂപ്പര്‍ താരത്തെ 6-4, 6-4,6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരം തോല്‍പ്പിച്ചത്.

ഇന്ന് കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്‍റെ കലണ്ടര്‍ ഗ്രാന്‍സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നത് കാണാന്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!