ഐഎസ്എല്‍ പുതിയ സീസണ്‍ നവംബര്‍ 19 മുതല്‍; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെതിരേ

മുംബൈ: ഐഎസ്എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു. നവംബർ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ഇത്തവണയും ഗോവയിൽ മാത്രമായാണ് മത്സരങ്ങൾ നടക്കുന്നത്. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം എന്നിവയാണ് ടൂർണമെന്റ് വേദികൾ. വാരാന്ത്യങ്ങളിൽ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം രാത്രി 7.30നും രണ്ടാം മത്സരം 9.30നും തുടങ്ങും.
നവംബർ 27-നാണ് ആദ്യ കൊൽക്കത്ത ഡർബി നടക്കുക. എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും രാത്രി 7.30-ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

