KSDLIVENEWS

Real news for everyone

പൊലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് ഇടത് നയം അനുസരിച്ച്: എം.എ ബേബി

SHARE THIS ON

ന്യൂഡല്‍ഹി: സജീവ ചര്‍ച്ചയാകുന്ന പൊലീസ് മര്‍ദന ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. പൊലീസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് ഇടത് നയം അനുസരിച്ചെന്ന് എം.എ ബേബി പറഞ്ഞു.

സ്ഥിരം പൊലീസ് സംവിധാനമാണ് നിലവിലുള്ളതെന്നും സിപിഎമ്മിന്റെ നേതൃത്വത്തില്‍ റിക്രൂട്ട് ചെയ്ത പൊലീസല്ലെന്നും അദ്ദേഹം പറഞ്ഞു.

‘സിപിഎം പൊലീസുകാര്‍ക്ക് പരിശീലനം കൊടുക്കുന്നില്ല. ഇടത് പക്ഷത്തിന്റെ പൊലീസ് നയം വ്യക്തമാണ്. ആ നയത്തിന്റെ ഉള്ളില്‍നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്.

അതില്‍നിന്ന് വ്യതിചലനം ഉണ്ടായാല്‍ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. ദൗര്‍ഭാഗ്യകരമായ വിമര്‍ശിക്കപ്പെടേണ്ട സംഭവങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാല്‍ തിരുത്താന്‍ കേരളത്തിലെ സര്‍ക്കാരിന് കരുത്തുണ്ട്,’ എം.എ ബേബി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!