സ്കൂൾ തുറക്കാൻ ഇനിയും കാത്തിരിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാലയ ങ്ങള് ഹൈടെക് ആക്കു ന്ന പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ വിദ്യാലയങ്ങള്‍ തുറക്കാറായിട്ടില്ല.നാടിന്റെ അവസ്ഥ അതല്ല, കുറച്ചുകൂടി കാത്തിരിക്കണം. വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയത്. ഏറ്റവും അടുത്ത അനുയോജ്യമായ സമയം എപ്പോഴാണോ അപ്പോള്‍ ഒരുകാലതാമസവുമില്ലാതെ ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

