ജാമ്യാപേക്ഷയി വമ്പൻ ട്വിസ്റ്റ് ;
വിജയ് പി നായർ ക്ഷണിച്ചിട്ടാണ് ലോഡ്ജിലേക്ക് പോയതെന്ന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നല്‍കിയ ജാമ്യാപേക്ഷയില്‍ വമ്ബന്‍ ട്വിസ്റ്റ്. തങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം താമസിച്ചിരുന്ന ലോഡ്‌ജിലേക്ക് പോയതെന്നും ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവര്‍ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
വിജ്‌യ് പി നായര്‍ വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ‌് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയത്. എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹര്‍ജിയില്‍ പറയുന്നത്.പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്‌ച തളളിയതിനു പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടന്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് മറ്റ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

