മാനനഷ്ടകേസിൽ അനിൽ അക്കര എം.എൽ.എ ക്ക് കോടതി സമൻസ് അയച്ചു

തൃശൂർ : യുഎഇ റെഡ്സ്റ് ഭവനരഹിതർക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിൻറ പേരിൽ അടിസ്ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ നൽകിയ പരാതിയിൽ നവംബർ 18 ന് കോടതിൽ ഹാജരാവാൻ അനിൽ അക്കര എംഎൽഎക്ക് തൃശൂർ സബ്കോടതി കോടതി സമൻസ് അയച്ചു . ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൃശൂർ സബ് കോടതിയിൽ മന്ത്രി എ സി മൊയ്തീൻ സിവിൽ കേസ് നൽകിയത് . ഈ വിഷയത്തിൽ നൽകിയ ക്രിമിനൽ കേസും തൃശൂർ സിജെഎം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് . എംഎൽഎക്ക് പുറമെ മാതൃഭൂമി ചാനൽ അവതാരക സ്മതി പരുത്തിക്കാട് , മാതൃഭൂമി ന്യൂഡ് ചാനൽ എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ , മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എൻ രവിവർമ എന്നിവർക്കെതിരായും ഇന്ത്യൻ ശിക്ഷാ നിയമം 500 , 34 വകുപ്പ് പ്രകാരം കേസെടുത്ത് ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ.കെ ബി മോഹൻദാസ് മുഖാന്തിരം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . വടക്കാഞ്ചേരിയിൽ യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി അഴിമതി നടത്തിയെന്നാണ് അനിൽ അക്കര എം.എൽ.എ ആരോപണമുന്നയിച്ചത് . 2020 ആഗസ്റ്റ് 15 ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്റ്റ് 14 ലെ മാതൃഭൂമി പത്രത്തിലും അപകീർത്തികരമായ വാർത്തകൾ വന്നു . ഈ വാർത്തക്കെതിരായാണ് അനിൽ അക്കര എംഎൽഎക്കും ചാനൽ പ്രവർത്തകർക്കും എതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു . നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണം . വാർത്ത തുല്യപ്രാധാന്യത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണം . വീഴ്ച വരുത്തിയാൽ അപകീർത്തിക്ക് ഇന്ത്യൻ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം 1 ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ . കെ ബി മോഹൻദാസ് മുഖേന നോട്ടീസ് അയച്ചത് .

