മൂവായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി – മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെടുത്തുവാൻ വിവിധ വകുപ്പുകൾക്കായി 2953 .36 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു . പൊതു വിദ്യാഭാസം , ഉന്നത വിദ്യാഭാസം , ആരോഗ്യം , തദ്ദേശ ഭരണം , പൊതുമരാമത്ത് ടൂറിസം എന്നീ മേഖലകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾക്കാണ് അംഗീകാരം നൽകിയത് . റോഡ് നിർമ്മാണം , മൽസ്യമാർക്കറ്റുകളുടെ നവീകരണം , അറവുശാലകളുടെ നവീകരണം , ശബരിമല ഇടത്താവളം പദ്ധതി എന്നിങ്ങനെയുള്ള പദ്ധതികൾക്കും ധനാനുമതി നൽകി . മാത്രമല്ല ആരോഗ്യ കുടുംബക്ഷേമ മേഖലകൾക്കാണ് കിഫ്ബി ഇത്തവണ മുൻ ഗണന നൽകിയതെന്നും മന്ത്രി അറിയിച്ചു .

