KSDLIVENEWS

Real news for everyone

കണ്ണൂരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ ആറുകോടി രൂപയുടെ കെട്ടിടം

SHARE THIS ON

കണ്ണൂര്‍ : മഹാത്മാമന്ദിരത്തിന് സമീപം താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാനായി ആറുകോടി രൂപ മുടക്കി ബഹുനില കെട്ടിടം നിര്‍മിക്കുന്നു. നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിക്കാന്‍ പോകുന്നത്. നാലുനില കെട്ടിടമാണ് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ പോകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

നിലവില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ സ്വന്തമായി ഒരു കെട്ടിടമില്ല. തളിപ്പറമ്ബ് നാടുകാണിയിലെ കിന്‍ഫ്ര കെട്ടിടത്തിലാണ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. നേരത്തേ തളിപ്പറമ്ബ് താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!