KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 81,15,580 ലക്ഷവും ;
24 മണിക്കൂറിനിടെ 44,878 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 547 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 44,878 പേര്‍ക്ക്. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഏതാനും ആഴ്ചകളായി രോഗബാധിതരേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വാസമായിട്ടുണ്ട്.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 547 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,28,688 ആയി.

നിലവില്‍ ചികിത്സയിലുള്ളവര്‍ 4,84,547 ആണ്. ഇന്നലത്തേക്കാള്‍ 4747 പേര്‍ കുറവാണിത്.

ഇതുവരെ രോഗമുക്തി നേടിയത് 81,15,580 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പരിശോധിച്ചത് 12,31,01,739 സാംപിളുകള്‍. ഇന്നലെ മാത്രം 11,39,230 സാംപിളുകള്‍ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!