KSDLIVENEWS

Real news for everyone

കോവിഡ്- 19 വാക്സിൻ : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യക്കായ് 100 ദശലക്ഷം ഡോസുകൾ ഉല്പാദിപ്പിക്കുന്നു

SHARE THIS ON

ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉല്പാദകരായ ആസ്ട്രാസെനെകയുടെ കോവിഡ് -19 ഷോട്ട് വാക്സിന്‍ ഉ‌ല്പാദനം വര്‍ദ്ധിപ്പിക്കുകയാണ്. ഡിസംബറില്‍ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന കുത്തിവയ്പ്പ് യജ്ഞത്തിനായ് 100 ദശലക്ഷം ഡോസുകള്‍ തയ്യാറാക്കാനാണ് ആസ്ട്രാസെനെക ലക്ഷ്യമിടുന്നത് – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അവസാനഘട്ട വാക്സിന്‍ പരീക്ഷണങ്ങള്‍ തൃപ്തികരം. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഫലപ്രരദമെന്നു തെളിഞ്ഞിട്ടുണ്ട്. ഡിസംബറിനകം രാജ്യത്തെ ഡ്രഗ് കണ്‍ട്രോള്‍ ഏജന്‍സി വാക്സിന് അന്തിമ അനുമതി നല്‍കുമെന്നു ആസ്ട്രാസെനെക ഇന്ത്യന്‍ പാര്‍ട്ണര്‍ കമ്ബനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചിഫ് എക്സിക്യുട്ടിവ് ഓഫിസര്‍ പൂന വാലാ പറഞ്ഞു. ആസ്ട്രാസെനെക ധാരണാപത്ര പ്രകാരം പൂന ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 100 ദശലക്ഷം വാക്സിനുകള്‍ ഉല്പാദിപ്പിക്കും. ഇതില്‍ ആദ്യ ബാച്ച്‌ ഉല്പാദനം ഇന്ത്യക്ക് വേണ്ടിയായിരിക്കുമെന്നു പൂന വാലാ പറയുന്നു.

പൂനവാലയുടെ ശതകോടീശ്വരനായ പിതാവ് സൈറസ് 1966 ല്‍ സ്ഥാപിച്ചതാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് . അഞ്ചാംപനി, മം‌പ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് 170 രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരു ബില്യണ്‍ വാക്സിന്‍ ഡോസുകള്‍ നല്‍കുന്നു. കമ്ബനി 300 മില്യണ്‍ ഡോളറാണ് ആദ്യകാല ഉല്പാദനത്തില്‍ നിക്ഷേപിച്ചതെന്ന് പൂന വാലാ പറഞ്ഞു. ബില്‍ ആന്‍്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും വാക്സിന്‍ ഗാവിയും ഈ വര്‍ഷം 300 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ഇത് 200 ദശലക്ഷം കോവാക്സ് ഡോസ് ഉല്പാദനത്തിനായി നീക്കിവച്ചിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏകദേശം 200 ദശലക്ഷം ഡോളര്‍ വാക്സിന്‍ ഗവേഷണ – വികസന – ഉല്പാദന ചെലവുകള്‍ക്കായി വകയിരുത്തിയിട്ടുണ്ടെന്ന് പൂന വാലാ വിശദമാക്കി. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോവിഡ് വ്യാപന കേന്ദ്രമാണ് ഇന്ത്യ. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള വാക്സിന്‍ വിലനിര്‍ണ്ണയം മഹാമാരിയുടെ പിടിയില്‍ നിന്ന് പുറത്തുകടക്കുവാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് നിര്‍ണായകമാകും. വാക്സിനേഷന്‍ ചെലവിലേക്കായി ഏഴ് ബില്യണ്‍ ഡോളറാണ് ഇന്ത്യ മാറ്റിവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!