KSDLIVENEWS

Real news for everyone

സ്വപ്നം ബാക്കിയാക്കി മടക്കം,റൊണാൾഡോയും കുടുംബവും പ്രൈവറ്റ് ജെറ്റിൽ നാട്ടിലേക്ക് മടങ്ങി

SHARE THIS ON

ദോഹ : ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബാംഗങ്ങളും പ്രൈവറ്റ് ജെറ്റിൽ ഖത്തറിൽ നിന്ന് മടങ്ങി. ദോഹ എയർപോർട്ടിൽ നിന്നുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വൈകാരിക വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.



ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരെയുള്ള തോൽവിക്ക് ശേഷം പൊട്ടിക്കറഞ്ഞു കൊണ്ട് ഡ്രെസ്സിംഗ് റൂമിലേക്ക് പോകുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

കരിയറിൽ നിരവധി കിരീടങ്ങൾ മുൻ റയൽ മാഡ്രിഡ് താരം നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് മാത്രമാണ് അദ്ദേഹത്തിന്റെ ഷെൽഫിൽ ഇടം പിടിക്കാത്തത് . തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെങ്കിലും, മൊറൊക്കോയുമായുള്ള ക്വാർട്ടർ ഫൈനൽ തന്റെ രാജ്യത്തിനായി റൊണാൾഡോയുടെ അവസാന മത്സരമായേക്കും.

അദ്ദേഹവുമായുള്ള കരാർ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു. സൗദി അറേബ്യയിലെ ഒരു ക്ലബുമായി റൊണാൾഡോ കരാറിൽ ഏർപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം ഇത് നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!