KSDLIVENEWS

Real news for everyone

കേരളത്തിൽ ആറുവരിപാത പണിയാൻ ഗൗതം അദാനി : ദേശീയപാതാ അതോറിറ്റിയുടെ 1838 കോടി പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് ; നിർമിക്കുന്നത് 45 മീറ്റർ വീതിയിൽ

SHARE THIS ON

ന്യൂഡല്‍ഹി: ദേശീയ പാതാ അതോറ്റിയില്‍നിന്ന് കേരളത്തിലെ 1838 കോടിയുടെ ദേശീയപാതാ പദ്ധതി സ്വന്തമാക്കി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. ഹൈബ്രിഡ് അന്യൂറ്റി മോഡിന്റെ(എച്ച്‌എഎം) കീഴിലുള്ള പദ്ധതി ഭാരത്മാല പരിയോജനയുടെ ഭാഗമാണ്. ദേശീയപാതാ 17-ന്റെ ആഴിയൂര്‍ മുതല്‍ വെങ്ങളം വരെ ആറുവരിപാതയായി വികസിപ്പിക്കുന്നതിനുള്ള 40.80 കിലോമീറ്റര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.

1,838 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്ന് കമ്ബനി അറിയിച്ചു. 45 മീറ്റര്‍ വീതിയിലാണ് ആറുവരി പാതയായി വികസിപ്പിക്കുക. ഈ പദ്ധതിയുടെ കരാറും നേടിയതോടെ അദാനി ഗ്രൂപ്പിന് ലഭിച്ച എച്ച്‌എഎമ്മിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിയുടെ റോഡ് പദ്ധതികള്‍ ആറായി.ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മറ്റു പദ്ധതികള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!