KSDLIVENEWS

Real news for everyone

2 പോക്സോ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും ശിക്ഷ

SHARE THIS ON

കാസർകോട് ∙ 2 രണ്ടു പോക്സോ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും. കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പിൽ വി.വി.അജിത്തി(43)നാണ് കാസർകോട് അഡീഷനൽ സെഷൻസ് കോടതി (1) എ.വി.ഉണ്ണിക്കൃഷ്ണൻ 3 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി അധിക തടവ് അനുഭവിക്കണം.

2018 ജൂൺ 28ന് കാഞ്ഞങ്ങാട് നടപ്പാതയിലൂടെ സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുർഗ് എസ്ഐ ആയിരുന്ന എ.സന്തോഷ്കുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിക്കെതിരെ നാലാമത്തെ കേസിൽ വിചാരണ നടക്കാനുണ്ട്. ഈ കേസ് ഉൾപ്പെടെ 4 കേസിനും ആസ്പദമായ സംഭവം നടന്നത് 2018 ജൂൺ 28നാണ്. ഒരേ ദിവസം 4 കുട്ടികൾക്കെതിരെയായിരുന്നു അതിക്രമം.

2 പേർക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട് ∙ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ 2 പേർക്കെതിരെ പോക്സോ കേസെടുത്തു. ഇടുക്കി സ്വദേശി സുധീഷ്, മലയോര പട്ടണത്തിലെ പുനീത് എന്നിവര്‍ക്കെതിരെ ആണ് കേസെടുത്തത്. കാവൽക്കാരുടെ കണ്ണ് വെട്ടിച്ചാണ് ഇരുവരും സ്ഥാപനത്തിലേക്ക് കയറിയത്. രണ്ടു ദിവസം മുൻപാണ് വിവരം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!