2023ലെ ആദ്യ ജയം, ലിവര്‍പൂളിന് ആശ്വാസം; ചെമ്ബടയ്ക്കായി അക്കൗണ്ട് തുറന്ന് ഗാക്പോ

ലണ്ടന്‍: ഒടുവില്‍ 2023ലെ ആദ്യ വിജയം കുറിച്ച് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ ചിരവൈരികളായ എവര്‍ട്ടനെ തകര്‍ത്തത്. ചെങ്കുപ്പായത്തില്‍ ഡച്ച് താരം കോഡി ഗാക്‌പോ അക്കൗണ്ട് തുറന്നപ്പോള്‍ മുഹമ്മദ് സലാഹ് മറ്റൊരു ഗോളും നേടി. ആന്‍ഫീല്‍ഡില്‍ എല്ലാംകൊണ്ടും ലിവര്‍പൂളിന്റെ ദിനമായിരുന്നു ഇന്നലെ. സഹാലിന്‍രെ നേതൃത്വത്തില്‍ യര്‍ഗന്‍ ക്ലോപ്പിന്‍രെ സംഘം നിറഞ്ഞാടിയ മത്സരത്തില്‍ തിരിച്ചുവരാനുള്ള എവര്‍ട്ടന്‍രെ ശ്രമങ്ങളെല്ലാം പാളി. 36-ാം മിനിറ്റില്‍ സലാഹ് തന്നെ തുടങ്ങിവച്ച ഒരു കൗണ്ടര്‍ അറ്റാക്കില്‍നിന്നാണ് മത്സരത്തിലെ ആദ്യഗോള്‍ പിറന്നത്. ലിവര്‍പൂള്‍ ബോക്‌സില്‍ രണ്ട് മികച്ച അവസരങ്ങള്‍ പാഴാക്കിയ എവര്‍ട്ടന്‍ കളഞ്ഞുകുളിച്ചിടത്തുനിന്നായിരുന്നു പ്രത്യാക്രമണം. ഡാര്‍വിന്‍ ന്യൂന്‍സിന് നല്‍കിയ പാസ് തിരിച്ചുവാങ്ങി പന്ത് സലാഹ് എവര്‍ട്ടന്‍ വലയിലേക്ക് അനായാസം കോരിയിട്ടു. രണ്ടാം പകുതിയിലായിരുന്നു ഗാക്‌പോയുടെ കന്നി ഗോള്‍. 49-ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ ആര്‍ണോള്‍ഡ് നീട്ടി അളന്നുമുറിച്ചു നല്‍കിയ ക്രോസ് ഏറ്റുവാങ്ങാനായി ബോക്‌സിന്റെ വലതുവിങ്ങിലേക്ക് കുതിച്ചെത്തിയ ഗാക്‌പോയ്ക്ക് പിഴച്ചില്ല. പാസ് ഗാക്‌പോ അനായാസം ഗോള്‍വലയിലാക്കിയപ്പോള്‍ എവര്‍ട്ടന്‍ കീപ്പര്‍ക്കും പ്രതിരോധത്തിനും നോക്കില്‍നില്‍ക്കാനേ ആയുള്ളൂ. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനില്‍നിന്ന് 370 കോടിക്ക് ലിവര്‍പൂള്‍ റാഞ്ചിയ താരം ടീമിനായി ഏഴാം മത്സരത്തിലാണ് അക്കൗണ്ട് തുറക്കുന്നത്. അവസാനത്തെ നാല് കളിയില്‍ മൂന്നും തോറ്റായിരുന്നു ലിവര്‍പൂള്‍ എവര്‍ട്ടനെ നേരിടാനിറങ്ങിയത്. ഒരൊറ്റ ഗോള്‍ മാത്രം എതിര്‍വലയിലെത്തിക്കാനായ സംഘം ഒന്‍പത് ഗോള്‍ വഴങ്ങുകയും ചെയ്തിരുന്നു. ഇന്നലത്തെ ജയത്തോടെ ചെമ്ബട പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് മുന്നേറി. എവര്‍ട്ടന്‍ 18-ാം സ്ഥാനത്താണ്. Summary: Liverpool 2-0 Everton: Reds return to winning ways after thumbing performance over Everton Premier League as Cody Gakpo opens the account for the team

