തേനിയിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു: 3 മരണം, 17 പേർക്ക് പരുക്ക്

തേനി: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരനുൾപ്പെടെ 3 പേർ മരിച്ചു. കനിഷ്ക് (10), നാഗരാജ് (45), സൂര്യ (23) എന്നിവരാണ് മരിച്ചത്. 17 പേർ ഗുരുതര പരുക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസും വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സേലം ജില്ലയിലെ യുമുപിള്ള ഭാഗത്തുനിന്ന് ശബരിമലയിലേക്കു പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ച ബസും, ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക റജിസ്‌ട്രേഷൻ വാനുമാണു തേനിക്ക് സമീപം ഡിണ്ടിഗൽ കുമളി ദേശീയപാതയിലെ മധുരപുരി ഭാഗത്തു കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.