ചൗക്കി എരിയാകോട്ട ശ്രീ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സ്നേഹ സന്ദർശനം നടത്തി; ചൗക്കി നൂറുൽ ഹുദാ ജമാഅത്ത്

ചൗക്കി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായ ഏരിയ കോട്ട ശ്രീ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സന്ദർശിച്ച് സ്നേഹം പങ്കിട്ട് ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് കമ്മിറ്റി സാരഥികളും അംഗങ്ങളും. ജമാഅത്ത് അംഗങ്ങളെ എരിയാക്കോട്ട ശ്രീ ഭഗവതി സേവാ സംഘം ഭാരവാഹികളായ പ്രസിഡണ്ട് ദിവാകരൻ. കെ, സെക്രട്ടറി അനിൽകുമാർ. എൻ, ട്രഷറർ ജയൻ സി ബ്ലാർകോഡ്, വൈസ് പ്രസിഡണ്ട് മാരായ രാജീവാക്ഷൻ മജൽ, വസന്തൻ ഡി ബള്ളൂർ, ജോയിന്റ് സെക്രട്ടറി പുഷ്പരാജ് എൻഎസ്, രവി ഇൻഡോർ,ഗംഗാധരൻ കെ കെ പുറം, ബാലകൃഷ്ണൻ ബള്ളൂർ, പദ്മനാഭൻ ശാസ്താനഗർ, അരവിന്ദൻ കല്ല ൻകൈ, സുരേഷ് ചാന്ദ്നി തുടങ്ങി ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്നേഹപൂർവ്വം സ്വീകരിച്ചു. നൂറുൽ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് കെ കെ അബ്ദു കാവുകോളി, വൈസ് പ്രസിഡന്റു മാരായ കെ പി മുഹമ്മദ് കല്ലങ്കായ്,ഹമീദ് പടിഞ്ഞാറ്, ജ:സെക്രട്ടറി ഷാഫി കെ കെ പുറം,ട്രഷറർ മൊയ്തീൻ ഹർജാൽ, സെക്രട്ടറി കരീം മയിൽപാറ, ഓഡിറ്റർ മുസ്തഫ തോരവളപ്പിൽ, എക്സിക്യൂട്ടീവ് പ്രതിനിധികളായ കരീം ചൗക്കി, ആരിഫ് കടപ്പുറം, ജമാഅത്ത് അംഗങ്ങളായകരീം കുന്നിൽ, സുലൈമാൻ പട്ള, തുടങ്ങിയവർ സംബന്ധിച്ചു. ഊഷ്മളമായ സ്വീകരണത്തിന് ജമാഅത്ത് കമ്മിറ്റി നന്ദി അറിയിച്ചു.

