KSDLIVENEWS

Real news for everyone

ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഞായറാഴ്ച; കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചേക്കും

SHARE THIS ON

ന്യൂഡൽഹി: ബിജെപി സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച പാർലമെന്റി ബോർഡ് പൂർത്തിയാക്കിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. കേരള ഘടകത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്നാണ് സൂചന. അദ്ദേഹം ഡൽഹിയിൽനിന്ന് നേരെ മംഗലാപുരം വഴി കാസർകോട്ടേക്ക് പോകുമെന്നാണ് പുറത്തുവരുന്ന വിവരം. കേരള ഘടകം അവസാനം സമർപ്പിച്ച പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വലിയ മാറ്റങ്ങളില്ലാതെ അംഗീകാരം നൽകിയെന്നാണ് വിവരം. ഒന്നര മണിക്കൂർ മാത്രമാണ് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച ചർച്ച നടന്നത്. ഞായറാഴ്ച ഉച്ചയോടെ ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!