KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,13,59,048 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,09,89,897 ആയി;
24 മണിക്കൂറിനിടെ 25,320 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 161 മരണവും

SHARE THIS ON

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25,320 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 161 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.https://0cf0cb0ab13ddccb2ed306f3ff6c474a.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയർന്നു. ഇതിൽ 1,09,89,897 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ദിവസം 15,602 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 2,10,544 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രാജ്യത്തുടനീളം 1,58,607 പേരുടെ ജീവനും കോവിഡ് കവർന്നു.

ഇതുവരെ 22.67 കോടി കോവിഡ് സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം രാജ്യത്തുടനീളം 2.97 കോടി പേർക്ക് കോവിഡ് വാക്സിനും നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!