KSDLIVENEWS

Real news for everyone

കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് തിരിച്ചേല്പിച്ച് യുവാവ് മാതൃകയായ്

SHARE THIS ON

കാസറഗോഡ്: കളഞ്ഞ് കിട്ടിയ ലൈസൻസും രണ്ട് സിംകാർഡും ആധാർ കാർഡും പണവും അടങ്ങിയ പേഴ്സും ഉടമയ്ക്ക് നൽകി യുവാവ് മാതൃകയായ്. മധൂർ പടുവടുക്കയിലെ ഉസ്മാന്റെ മകൻ മുഹമ്മദ് ഷഹബാസ് എന്ന യുവാവിന്റെ പേഴ്സാണ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. ഈ പേഴ്സ് പന്നിപ്പാറയിലെ മുസ്തഫയുടെ മകനും ദേളി സഅദിയ മുൻ വിദ്യാർത്ഥിയുമായ അബ്ദുൽ മുത്വലിബിന് റോഡിൽ നിന്നും കളഞ്ഞു കിട്ടിയപ്പോൾ രണ്ട് ദിവസത്തെ അനേഷണത്തിനൊടുവിൽ യഥാർത്ഥ ഉടമയ്ക്ക് കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ തിരിച്ച് നൽകി മാതൃകയായത്.
കളഞ്ഞ് കിട്ടിയ പേഴ്സ് തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഷഹബാസും കുടുംബവും മുത്വലിബിനോട് സന്തോഷവും നന്ദിയും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!