KSDLIVENEWS

Real news for everyone

ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയിൽ ഇസ്രായേല്‍ ബോംബാക്രമണം; 20 മരണം; ഡസൻ കണക്കിനാളുകൾക്ക് പരിക്കേറ്റു

SHARE THIS ON

ഗാസ: വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്ബായ ജബാലിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡസൻ കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 1,00,000ലധികം ആളുകള്‍ താമസിക്കുന്ന ജബലിയ ക്യാമ്ബില്‍ രാത്രിയില്‍ കനത്ത ബോംബാക്രമണം നടത്തി. തുടർന്ന് ഇസ്രായേലി ടാങ്കുകള്‍ പ്രവേശിക്കുകയായിരുന്നു.

പരിക്കേറ്റവരെ കൊണ്ടുപോകാൻ ശ്രമിച്ച ആംബുലൻസുകള്‍ക്ക് നേരെയും സൈന്യം വെടിയുതിർത്തു. വീടുകള്‍ നശിപ്പിച്ചതായും താമസക്കാർ പറഞ്ഞു.

തങ്ങളുടെ സൈനികശേഷി പുനഃസ്ഥാപിക്കാനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

അതിനിടെ റഫയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളും എസ്.എം.എസ് സന്ദേശങ്ങളും ഫലസ്തീനികള്‍ക്ക് ലഭിച്ചു. ഇസ്രായേല്‍ മുന്നറിയിപ്പിനെത്തുടർന്ന് 3,50,000 ഫലസ്തീനികള്‍ റഫയില്‍നിന്ന് കഴിഞ്ഞയാഴ്ച പലായനം ചെയ്തിരുന്നു.

ആശുപത്രികളിലും ആംബുലൻസുകളിലും ആവശ്യമായ ജനറേറ്ററുകള്‍ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ തകരുമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറഞ്ഞു. മരുന്നുകള്‍, ഇന്ധനം, ജീവനക്കാർ എന്നിവയുടെ അഭാവം മൂലം ഗസ്സയിലെ 36 ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മൂന്നിലൊന്നുമാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

അതിനിടെ. ഗസ്സയിലേക്ക് ഭക്ഷ്യസഹായവുമായി എത്തിയ ട്രക്കുകള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ തർകുമിയ ക്രോസിങ്ങില്‍ ജൂതകുടിയേറ്റക്കാർ ആക്രമിച്ചു. നയൻത് ഓർഡർ പ്രവർത്തകരാണ് ട്രക്ക് തടഞ്ഞ് ഭക്ഷ്യ വസ്തുക്കള്‍ പുറത്തേക്കെറിഞ്ഞ് നശിപ്പിച്ചത്.

അതേസമയം, ലബനാനിലെ ഹിസ്ബുല്ല പോരാളികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് ഇസ്രായേല്‍

സൈനികർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഇസ്രായേലിന്റെ മർക്കാവ ടാങ്കിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ട് മിസൈലുകള്‍ യിഫ്ത പ്രദേശത്ത് പതിച്ചതായും നാല് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. 78,827 പേർക്ക് പരിക്കേല്‍ക്കുകയുംചെയ്തു.

റഫ ആക്രമണം അവസാനിപ്പിക്കണമെന്ന് സൈനികരുടെ മാതാപിതാക്കള്‍

ഗസ്സ: റഫ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ സൈനികരുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെയും ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെർസി ഹലേവിയെയും അഭിസംബോധന ചെയ്യുന്ന കത്തില്‍ ഗസ്സയില്‍ വിന്യസിച്ച 900 ഓളം

സൈനികരുടെ മാതാപിതാക്കളാണ് ഒപ്പിട്ടിരിക്കുന്നത്.

മാസങ്ങള്‍ നീണ്ട മുന്നറിയിപ്പുകള്‍ക്കുശേഷം റഫയെ ആക്രമിക്കുമ്ബോള്‍ മറുവശത്ത് പ്രതിരോധിക്കുവാൻ സർവസജ്ജരായ സംഘമുണ്ടാകുമെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്.

ആക്രമണം ഞങ്ങളുടെ കുട്ടികള്‍ക്ക് മരണക്കെണിയായിരിക്കും. മക്കള്‍ ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!