KSDLIVENEWS

Real news for everyone

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിനു പിന്നില്‍ കേരളമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍

SHARE THIS ON

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിനു പിന്നില്‍ കേരളമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കേന്ദ്രഭരണ പ്രദേശം സ്വതന്ത്രമാണ്. ദ്വീപ് വികസനത്തെ എതിര്‍ക്കുന്നവരാണ് ഇതിനു പിന്നില്‍. കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. മദ്യം അനുവദിച്ചത് ടൂറിസം വികസനത്തിനാണ്. ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നു.

ലക്ഷദ്വീപിലേക്കു വരുന്നവര്‍ക്ക് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റീന്‍ നീക്കിയത് അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ അതത് സമയങ്ങളില്‍ പുറപ്പെടുവിച്ചിരുന്ന കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. ലക്ഷദ്വീപിലുള്ളളവര്‍ക്കും സമീപ സംസ്ഥാനങ്ങളിലേക്കു പോകേണ്ടിയിരുന്നു. മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ ചിലര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇതു തള്ളുകയായിരുന്നുവെന്നും അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!