KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 326 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 320 പേർക്കും. 449 പേർക്ക് രോഗമുക്തി

SHARE THIS ON

കാസർഗോഡ് ജില്ലയിൽ ഇന്ന് 326 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 320 പേർക്കും. 449 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 326 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 459 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3601 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185 ആയി ഉയർന്നു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21390 പേര്‍

വീടുകളില്‍ 20666 പേരും സ്ഥാപനങ്ങളില്‍ 724 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21390 പേരാണ്. പുതിയതായി 1185 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3614 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2856, ആന്റിജന്‍ 736, ട്രൂനാറ്റ് 22). 870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1090 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 418 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 459 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

77853 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 73625 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 12.9

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!