KSDLIVENEWS

Real news for everyone

ലോക്ഡൗണ്‍ രീതി മാറ്റും; നിയന്ത്രണം രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ സ്ട്രാറ്റർജിയിൽ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 14 തദ്ദേശ സ്വയംഭരണ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തിൽ 28 മുതൽ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച് രീതിയിൽ രോഗ വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച് ലോക്ഡൗൺ 16 വരെ തുടരും. തുടർന്നുള്ള നാളുകളിൽ ലോക്ഡൗൺ സ്റ്റാറ്റർജിയിൽ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഓരേ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയുമാണ് ഇപ്പോൾ നടത്തുന്നത്. അതിന് പകരം രോഗവ്യാപനത്തിൽ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!