രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സൗദി രാജാവും കിരീടാവകാശിയും

ആരവങ്ങളില്ലാത്ത എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനത്തിന് ആശംസകൾ നേർന്ന് സൗദി രാജാവും കിരീടാവകാശിയും. രാഷ്ടപതി രാം നാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലാണ് ഇരുവരും തങ്ങളുടെ ആശംസകൾ അറിയിച്ചത്. ഇന്ത്യന്‍ ജനതക്കും ഭരണ കൂടത്തിനും എല്ലാ വിധ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് സന്ദേശത്തില്‍ സഊദി ഭരണാധികാരികള്‍ ആശംസിച്ചു.