KSDLIVENEWS

Real news for everyone

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇന്നും ചോദ്യം ചെയ്യും

SHARE THIS ON

നിക്ഷേപത്തട്ടിപ്പ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളെ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് ഹൊസ്ദുര്‍ഗ് കോടതി ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. അന്വേഷണ സംഘം ഇന്നും പൂക്കോയ തങ്ങളെ ചോദ്യം ചെയ്യും.

ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. കോടതി 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കി. കസ്റ്റഡിയില്‍ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പരാതിക്കാര്‍ക്ക് നല്‍കിയ മുദ്രപ്പത്രത്തിലെ ഒപ്പ് അന്വേഷണ സംഘം പരിശോധിക്കും. പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നതോടെ അനധികൃത പണമിടപാട്‌ സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. നേപ്പാളില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുടെ വിവരവും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

നിക്ഷേപ തട്ടിപ്പില്‍ 164 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതില്‍ 100 കേസുകളിലാണ് ഹൊസ്ദുര്‍ഗ് കോടതി കഴിഞ്ഞ ദിവസം പൂക്കോയ തങ്ങളെ റിമാന്‍ഡ് ചെയ്തത്. പൂക്കോയ തങ്ങള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!