KSDLIVENEWS

Real news for everyone

പഞ്ചത്ത് കുന്ന് അംഗനവാടി നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുക. എസ്ഡിപിഐ

SHARE THIS ON

മൊഗ്രാൽ പുത്തൂർ :മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് പഞ്ചത്ത് കുന്നിൽ അംഗനവാടി നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നത് പഞ്ചത്ത് കുന്നിൽ നിവാസികളോട് ചെയ്യുന്ന ക്രൂരതയാണ്.

ഇടിഞ്ഞു വീഴാറായ പഴയ ഹോസ്പിറ്റലിൽ ആണ് കുറച്ചുകാലമായി അംഗനവാടി പ്രവർത്തിക്കുന്നത്. മഴ വന്നാൽ ചോർന്നൊലിക്കുന്ന. വെളിച്ചം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. കോവിഡ് കാരണം അംഗനവാടി തുറന്ന് പ്രവർത്തിക്കുന്നില്ല.

20 വർഷത്തോളമായി അംഗനവാടി നിർമാണത്തിന് സ്ഥലം വിട്ടു നൽകിയിട്ട്. മെമ്പറുടെ അനാസ്‌ഥമൂലമാണ് നിർമാണം നടക്കാതെ പോയത്.

നിരവധി കുഞ്ഞുങ്ങൾ ഉള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലസ്വപ്നമായ അംഗനവാടിയുടെപ്രവൃത്തി നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത് എങ്കിൽ ശക്തമായ പ്രധിഷേധ പ്രവർത്തനങ്ങൾക്ക് എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ ബ്രാഞ്ച് നേതൃത്വo നൽകുമെന്ന് ബ്രാഞ്ച് യോഗത്തിൽ പ്രസിഡന്റ് താജുദ്ധീൻ അറിയിച്ചു ..

സെക്രട്ടറി ഹുസൈൻ പുത്തൂർ, ജാഫർ ജബാൽനൂർ..മഹ്‌റൂഫ് പഞ്ചം. അഫ്സൽ പഞ്ചം. ആബിദ് പഞ്ചം. സുബൈർ പഞ്ചം. റാഷി പഞ്ചം.തുടങ്ങിയവർ സംസാരിച്ചു..

ആസാറുദ്ദീൻപഞ്ചം നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!