KSDLIVENEWS

Real news for everyone

പടന്ന തെക്കെക്കാട് ഫ്രിഡ്ജിൽ നിന്നു തീപടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു

SHARE THIS ON

തൃക്കരിപ്പൂർ: പടന്ന തെക്കെകാട് സെൻട്രലിൽ നാഗാലയത്തിന് സമീപത്തെ കെ.സുരാഗിന്റെ വീട്  ഫ്രിജിൽ നിന്നു തീപടർന്നു ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.  അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നതും പൊട്ടിത്തെറിക്കുന്നതിന്റെയും  ശബ്ദം കേട്ട് പരിസരവാസികൾ ഓടിക്കൂടുകയായിരുന്നു. സുരാഗും ഭാര്യ നാരായണിയും 2 മക്കളും  വീടിനകത്ത് ഉറക്കത്തിലായിരുന്നു.  അയൽവാസികൾ വിളിച്ചുണർത്തി പരിശോധിച്ചപ്പോഴാണ് അടുക്കള ഭാഗം കത്തി നശിച്ചത് വീട്ടുകാർ അറിഞ്ഞത്.

ഫ്രിജിൽ നിന്നു പുലർച്ചെയാണ് തീപടർന്നതെന്ന് സംശയിക്കുന്നു. ഗ്യാസ് സിലിണ്ടർ പുറത്ത് സ്ഥാപിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.  ഫ്രിജിനൊപ്പം അടുക്കളയിലുണ്ടായിരുന്ന മിക്സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളല്ലാം പൂർണമായും കത്തി. ഇരുമ്പ് ഷീറ്റിൽ നിർമിച്ച മേൽക്കൂര പൂർണമായി നശിച്ചു. ഭിത്തിക്കും തറയിലെ ടൈൽസിനും കേടുപാട് പറ്റി. അടുക്കള വാതിൽ അടച്ചിട്ടതാണ് കുടുംബത്തിന് രക്ഷയായത്. ലൈഫ് പദ്ധതിയിൽ ഒരു വർഷം മുൻപ് പൂർത്തിയായ വീടാണ് അഗ്നിക്കിരയായത്. തൃക്കരിപ്പൂർ നടക്കാവിൽ  നിന്നു  അഗ്നിരക്ഷാ സേന എത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!