മകന് മാണിസാറിട്ട പേര് ജോസ് ; മകൻ പ്രവർത്തികൊണ്ട് സ്വയം സ്വീകരിച്ച പേര് യൂദാസ് ; രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം : ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ . ജോസ് കെ മാണിയെ ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനോടാണ് യുവ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ താരതമ്യപ്പെടുത്തിയത് . യൂദാസ് കെ മാണി ഒറ്റുകൊടുത്തത് യുഡിഎഫിനേയും ജനങ്ങളയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു . അടുത്ത എൽഡിഎഫ് യോഗത്തിന് മുൻപ് ആഷിഖ് അബു കൊടുത്ത അഞ്ഞൂറ് രൂപ് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കേണ്ടെന്നും ഷാഫി കുറിപ്പിൽ പറയുന്നു . ഷാഫിയുടെ പോസ്റ്റ് : മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണ് . പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ് . യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ
പൊതുപ്രവർത്തനത്തെയാണ് . രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാർമ്മികത വിളമ്പണ്ട് . പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ . 100 ശതമാനം അർഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ , ഒരു ചർച്ചയും കൂടാതെ നിഷേധിച്ചതുൾപ്പെടെയുള്ള രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ട് പാർട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയൻ , ലോകസഭാ മെമ്പർ ആയിരിക്കുമ്പോൾ കാലാവധി പൂർത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാൻ കേരളത്തിന് താല്പര്യമുണ്ട് . സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത് LDF യോഗത്തിന് മുൻപെ അത് ജോസിൽ നിന്ന് തിരിച്ച് വാങ്ങാൻ മറക്കണ്ട . ബാർ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാം .

