KSDLIVENEWS

Real news for everyone

ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കും ; ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നുവെന്ന് മാണി സി കാപ്പൻ

SHARE THIS ON

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി സി കാപ്പന്‍. മറിച്ച്‌ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നാഭിപ്രായമില്ല. പാലാ സീറ്റിനെപ്പറ്റി എല്‍.ഡി.എഫ് ചര്‍ച്ച ചെയ്‌തിട്ടില്ല. ചര്‍ച്ച ചെയ്യാത്ത കാര്യത്തെപ്പറ്റി തീരുമാനം അറിയിക്കേണ്ട ആവശ്യമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാലാ സീറ്റ് തന്റെ ചങ്ക് തന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ലെന്നും മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു. ഒരു ഉപാധികളും ഇല്ലാതെയാണ് വരുന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും. ജോസിന്റെ വരവ് ഇടതിന് കരുത്തായി മാറുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!