രാജ്യത്തെ ആദ്യ വാട്ടർ ടാക്സി സർവ്വീസുമായി സംസ്ഥാന ജലഗതാഗത വകുപ്പ് TAXI

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടെയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്കിടയിലും വിനോദ സഞ്ചാര മേഖലയിലും ഏറെ നേട്ടമുണ്ടാക്കുന്നാണ് പദ്ധതി. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണ്‍ വാട്ടര്‍ ടാക്‌സി സര്‍വ്വീസ്.
രാജ്യത്ത് ആദ്യമായാണ് വാട്ടര്‍ ടാക്‌സി സംവിധാനം കൊണ്ടുവരുന്നതെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്‌സിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍ ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കാറ്റാമറൈന്‍ രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിലാണ് വാട്ടര്‍ ടാക്‌സിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മണിക്കൂറിന് 1500 രൂപയാണ് ബോട്ടിന്റെ ചാര്‍ജ്ജ്. ടാക്‌സികള്‍ ലഭിക്കുന്നതിനായി പ്രത്യേകം മൊബൈല്‍ നമ്ബര്‍ ബുക്കിംഗിനായി തുടങ്ങും.

