KSDLIVENEWS

Real news for everyone

ഗ്യാനേഷ് കുമാറിനെതിരെ ഇന്നും മുഴങ്ങും സമരകാഹളം; ഇനി സമാന്തര സമരങ്ങളില്ല, ഒന്നിച്ച് നീങ്ങുമെന്ന് രാഹുല്‍ ഗാന്ധി

SHARE THIS ON

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരം കടുപ്പിക്കാന്‍ ഇന്ത്യാസഖ്യവും സിജെപിയും. ഇനി സമാന്തര സമരങ്ങളില്ലെന്നും ഒന്നിച്ചുള്ള സമരം മാത്രമേ ഉള്ളൂ എന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ ഇന്ത്യാ സഖ്യം കോടതിയെ സമീപിക്കും. അതേസമയം സിജെപിയുടെ ഭാഗത്ത് നിന്ന് മിന്നല്‍ പ്രതിഷേധം ഇന്നും ഉണ്ടായേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോല്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചു.


ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ തെരുവില്‍ പ്രതിഷേധം തുടരാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ഗ്യാനേഷ് കുമാറിനെ പുറത്താക്കുംവരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നും ഡല്‍ഹിയിലെ പ്രധാനയിടങ്ങളില്‍ പ്രതിഷേധം നടക്കും. ഡല്‍ഹി രാംലീല മൈതാനത്ത് പ്രതീകാത്മക പാര്‍ലമെന്റ് സംഘടിപ്പിച്ച് ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യും.

അതേസമയം ജന്തര്‍ മന്തറില്‍ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിന്‍ക്യ ഷിന്റെ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിജെപി നേതാക്കളെ തിഹാര്‍ ജയിലില്‍ അടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് സി.ജെ.പി നിയമകാര്യ വിഭാഗം മേധാവി രത്‌നാ സിംഗ് ആരോപിച്ചു. അധികൃതമായി ജന്തര്‍മന്തറില്‍ അതിക്രമിച്ചു കയറി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നേതാക്കളെ ഉടന്‍ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!